Monday, 22 December 2014

"അൽതാഫിന്റെ പ്രതികാരം"

അവൻ കുഞ്ഞു ഷൂസും
ടൈയുമിട്ട്,പാലുകുടിച്ച്
നല്ല കുട്ടിയായി സ്കൂൾബസ്സിന് കാത്തിരുന്നു...
അവന്റെ ഷർട്ടും മുടിയും വെറുതെയൊന്ന് തൊട്ട്ശരിയാക്കി,
കവിളിലൊരു മുത്തം.....
"ഉമ്മാ ഞാനൊരു കാര്യം പറയട്ടെ...,
ഞാനവരോട് മിണ്ടില്ല...
ഞാനവർക്ക് ഉമ്മ കൊടുക്കില്ല ..."
ഉം ....അവന്റെ നേരെ നോക്കാനാവാതെ
അവർ അകലേക്ക് നോക്കി....
ഒരു നെടുവീർപ്പോടെ തട്ടം നേരെയാക്കി...
അവനെ കെട്ടിപ്പിടിച്ച് വീണ്ടും ഒരുമ്മ നെറ്റിയിൽ ...
സിന്ദൂരം പോലെ...

No comments:

Post a Comment