Monday, 15 December 2014

"ചെമ്പിക്കുന്ന ചുംബനം"

                    ലൈംഗികവികാരങ്ങൾ ഇഷ്ടംപോലെയും പരസ്യമായും പ്രകടിപ്പിച്ച് സർവ്വസാധാരണമായാൽ പിന്നെ, മനുഷ്യൻ ഭീകരമായ നിരാശാബോധത്തിലേക്ക്  വഴുതിവീഴാൻ സാധ്യതയുണ്ട്. ലൈംഗികതയേക്കാൾ മനുഷ്യനെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ വളരെ കുറവാണ്.അതുകൊണ്ടായിരിക്കണം ലൈംഗികവികാരങ്ങൾ നിയന്ത്രിച്ച്‌ ആസ്വദിക്കണം എന്ന് പറയുന്നത്.ഈ കാരണങ്ങൾ കൊണ്ടാണ് ഗുഹ്യാവയവങ്ങളും ലൈംഗികവികാരങ്ങളുണ്ടാക്കുന്ന അവയവങ്ങളും മറക്കുന്ന (ആണായാലും പെണ്ണായാലും) വസ്ത്രരീതികൾ നമ്മൾ പിന്തുടർന്നത്‌. ചുംബനം ലൈംഗികവികാര പ്രകടനത്തിന്റെ ഭാഗമായും അല്ലാതെയും ഉണ്ടല്ലോ,ഇതിലേതു പരസ്യമാക്കാം എന്ന് പ്രത്യേകം പറയേണ്ടല്ലോ.
                   ഈ നിയന്ത്രണങ്ങളെല്ലാം കുട്ടികളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്....ചിലപ്പോൾ കാരണങ്ങൾ സഹിതം ബോധ്യപ്പെടുത്തേണ്ടതുണ്ട്...കേവലം സാംസ്ക്കാരിക തനിമ നിലനിർത്താനാണെന്ന് പറഞ്ഞാൽ മതിയാകില്ല.
                   ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഈ നിയന്ത്രണങ്ങൾ കാര്യക്ഷമമാവാൻ ഏറ്റവും നല്ലത് സ്ത്രീയും പുരുഷനും സ്വാതന്ത്ര്യത്തോടെ ഇടപഴകാനുള്ള സാഹചര്യങ്ങൾ ഉണ്ടാവുകയാണ്.ഒരുമിച്ചിരുന്നു പഠിക്കാനും കളിക്കാനും ജോലിചെയ്യാനുമുള്ള സാഹചര്യങ്ങൾ ഉണ്ടാവണം.അകന്നിരിക്കുമ്പോൾ തോന്നുന്ന അസ്വാഭാവികമായ വികാരങ്ങൾ നിയന്ത്രിക്കാനിതാണ് വഴി .പിന്നെ ചൂഷണങ്ങൾ എല്ലാകാലത്തും ഉണ്ടാവുന്നുണ്ട്,അതിന്  കാലഘട്ടത്തിന്റെ  രീതിക്കനുസരിച്ച് എന്ത് ചെയ്യണമെന്ന് പഠിപ്പിക്കണം.സംസ്ക്കാരങ്ങൾ ശാസ്ത്രീയമായി വളരേണ്ടത് ഇങ്ങനെയാണ്.
                  നമ്മുടെ നാട്ടിൽ പക്ഷെ ആണും പെണ്ണും അടുത്തിരുന്നു സംസാരിക്കുന്നത് കണ്ടാൽ,ഒന്ന് കൈകോർത്തു നടന്നാൽ,കണ്ണടച്ച് ഗൗനിക്കാതിരിക്കുന്നതിനു പകരം സംഘമായിച്ചെന്നു ആക്രമിക്കുന്ന ഒരു അസഹിഷ്ണുത വളർന്നു വരുന്നുണ്ട്...അവർക്ക് ഉരുളക്കുപ്പേരി എന്നതരത്തിൽ ഒരു വൈകാരിക പ്രതിഷേധമാണു ചുംബനസമരം.ഞാനും എന്റെ പെങ്ങളും പോയില്ലെങ്കിലെന്ത്,അതിന് തയ്യാറുള്ളവരെ നമ്മുടെ നിലപാടറിയിക്കുകയെങ്കിലും ചെയ്യേണ്ടേ ?

2 comments:

  1. ഈ സംഭാഷണത്തിൽ ഞാനും താങ്കളും, ഒരു വിഷയത്തെകുറിച്ചും അതിന്റെ സാമൂഹികപ്രസക്തിയെ കുറിച്ചുമാണ് സംസാരിക്കുന്നത് ഇതിൽ താങ്കളും താങ്കളുടെ കുടുംബവും എനിക്ക് വിഷയമല്ല...താങ്കൾ സംസാരിക്കുന്നതിന്റെ യുക്തിയാണ് ഞാൻ പരിശോധിക്കുന്നത് എന്ന് ആമുഖമായി പറയുന്നു...അത് പോലെ എന്നെയും എന്റെ കുടുംബത്തെയും ചർച്ചയിൽനിന്ന് മാറ്റിനിർത്തിയാൽ നന്നായിരുന്നു....അതുകൊണ്ടാണ് എന്റെ പോസ്റ്റിൽ "ഞാനും എന്റെ പെങ്ങളും പൊയില്ലെങ്കിലെന്ന്" പ്രത്യേകം പ്രയോഗിച്ചത്. നിലപാട് യുക്തിപൂർവ്വം അറിയിക്കുകയാണ് എന്റെ ഉദ്ദേശ്യം.ഞാനോ താങ്കളോ അല്ല വിഷയം.
    1.സദാചാരം എന്ന വാക്കിനോട് എനിക്ക് പുച്ഛമാണെന്ന് താങ്കൾ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കാമോ?ഞാൻ പറഞ്ഞ ഏതുകാര്യത്തിൽ നിന്നാണ് താങ്കളങ്ങിനെ മനസ്സിലാക്കിയത് ?
    സദാചാരം സമൂഹത്തിൽ പരിപാലിക്കപ്പെടുന്നത്‌ പോലീസിങ്ങുകൊണ്ടല്ല എന്നാണ് ഞാൻ ഊന്നി പറയുന്നത്.Immoral trafficking ന് എതിരായുള്ള നിയമങ്ങളും മറ്റും വായിച്ചാൽ അറിയാം അതെല്ലാം ചൂഷണങ്ങൾക്കെതിരാണ്, പലപ്പോഴും സാമ്പത്തികമായുള്ള അല്ലെങ്കിൽ മനുഷ്യാവകാശലംഘനവുമായുള്ള നിലയിൽ ....അതായത് നൂറ്റാണ്ടുകളായി ഇവിടെ സദാചാരം നിലനില്ക്കുന്നത് നിയമങ്ങളോ പോലീസിങ്ങുകൊണ്ടോ അല്ല എന്നർത്ഥം.
    2.ഏതു നിയമങ്ങൾ നടപ്പാക്കുമ്പോഴും നിരപരാധികൾ ശിക്ഷിക്കപ്പെടാറുണ്ട്;അതുകൊണ്ടെല്ലാം ആ നിയമങ്ങൾ വേണ്ടെന്നു വെക്കാറില്ല...എന്നാൽ സദാചാര നിയമങ്ങൾ തെളിവുകളോടെ സ്ഥാപിച്ചെടുക്കാൻ കഴിയാത്തത് കൊണ്ടാണ് അത് പോലീസിങ്ങിനു വഴങ്ങാത്തത്...(നിന്നെ പോലെ തന്നെ നിന്റെ അയൽകാരനെയും സ്നേഹിക്കാൻ നിയമം വന്നാൽ എങ്ങിനെയിരിക്കും?) നിരപരാധികൾ പ്രത്യക്ഷത്തിൽ ശിക്ഷിക്കപ്പെടാൻ സാധ്യത ഏറെയുണ്ടെന്നു മാത്രമല്ല, ഈ പൊലീസിങ്ങ് പരോക്ഷമായി സമൂഹത്തെ ഭീതിപ്പെടുത്തി ശിക്ഷിക്കുകയും ചെയ്യുന്നു. മറ്റൊരാളുടെ ജീവിതത്തെ ഒരു വിധത്തിലും ബലംപ്രയോഗിച്ച് നിയന്ത്രിക്കാത്ത സദാചാരവിരുദ്ധർപോലും ഈ ശിക്ഷ അർഹിക്കുന്നില്ല.
    3.മുതലെടുപ്പിനെ കുറിച്ചെഴുതിയത്‌ വായിച്ചു. ഒരു സമരം സംഘടിപ്പിച്ച് പരസ്യമായി ചുംബിക്കാൻ അവസരമുണ്ടാക്കി എന്നാണോ പറയുന്നത് ?അവരുടെ പ്രതിഷേധം ചുംബനമായല്ലായിരുന്നു എന്ന് വിചാരിക്കുക...മുദ്രാവാക്യം വിളിച്ചാണവർ പ്രതിഷേധം അറിയിച്ചിരുന്നതെങ്കിൽ തന്നെയും നമ്മൾ സംസാരിക്കുന്ന വിഷയം ഇല്ലാതാവുന്നില്ല.പിന്നെ രണ്ടുപേർ സമ്മതത്തോടെ ചെയ്യുന്നതിനെ കുറിച്ചല്ല ഞാൻ പറഞ്ഞത് ...സമ്മതമില്ലാതെ ചെയ്യുന്ന കാര്യങ്ങൾ സദാചാരപരിധി വിട്ട് ചൂഷണത്തിന്റെയും ചതിയുടെയും നിലയിലെത്തും എന്നാണ് പറഞ്ഞത്(....."ഒരാളുടെ സമ്മതമില്ലാതെയാണ് അത് നടക്കുന്നതെങ്കിൽ അത് സദാചാരത്തിന്റെ പരിധിയിൽ വരുന്നകാര്യമല്ലല്ലോ"....)
    4.കൈരളി സമര ഫോട്ടോകൾ മാന്യൻമാർക്ക് ആലോസരമുണ്ടാക്കും.അതിന് തുടക്കം കുറിച്ചത് മാന്യന്മാർക്കു നേരെയുള്ള ആക്രമാസക്തമായ അസഹിഷ്ണുതയാണ്...അല്ലാതെ കൊച്ചിയിലെ ചുംബനസമരമാണോ?

    ReplyDelete
  2. "എന്റെ മ്ലേച്ഛത"
    ഈ സംഭാഷണത്തിൽ ഞാനും താങ്കളും, ഒരു വിഷയത്തെകുറിച്ചും അതിന്റെ സാമൂഹികപ്രസക്തിയെ കുറിച്ചുമാണ് സംസാരിക്കുന്നത് ഇതിൽ താങ്കളും താങ്കളുടെ കുടുംബവും എനിക്ക് വിഷയമല്ല...താങ്കൾ സംസാരിക്കുന്നതിന്റെ യുക്തിയാണ് ഞാൻ പരിശോധിക്കുന്നത് എന്ന് ആമുഖമായി പറയുന്നു...അത് പോലെ എന്നെയും എന്റെ കുടുംബത്തെയും ചർച്ചയിൽനിന്ന് മാറ്റിനിർത്തിയാൽ നന്നായിരുന്നു....അതുകൊണ്ടാണ് എന്റെ പോസ്റ്റിൽ "ഞാനും എന്റെ പെങ്ങളും പൊയില്ലെങ്കിലെന്തെന്ന് " പ്രത്യേകം പ്രയോഗിച്ചത്. നിലപാട് യുക്തിപൂർവ്വം അറിയിക്കുകയാണ് എന്റെ ഉദ്ദേശ്യം.ഞാനോ താങ്കളോ അല്ല വിഷയം.
    സദാചാര സംരക്ഷണത്തിന് താങ്കളും സമാനചിന്താഗതിക്കാരും എടുക്കുന്ന വൈകാരികമായ സംഘടിതമായ ആക്രമാസക്തമായ രീതിയാണ് ഞാൻ എതിർക്കുന്നത് (അതിനർത്ഥം എനിക്ക് സദാചാരം നിലനില്കുന്നതിൽ താല്പ്പര്യമില്ലെന്നാണോ?) Kiss of love community യുടെ ഉദ്ദേശ്യം അവരെഴുതിയത് ഇതാണ് "Kiss of Love protest is a non-violent protest against moral policing " ഞാൻ ഇതിനെ പിന്തുണക്കുകയല്ലാതെ മറ്റെന്ത് ചെയ്യണം?.അവരുപയോഗിച്ച സമരരീതി താങ്കളുടെത് പോലെതന്നെ വൈകാരികം ...അതാണ്‌ ഉരുളക്ക് ഉപ്പേരി എന്ന് ഞാൻ post ൽ പറഞ്ഞത്. ലൈംഗികത പരസ്യമാക്കാനുള്ളതല്ലെന്നു ഞാൻ എന്റെ പോസ്റ്റിൽ എഴുതിയത് വായിച്ചു കാണും അപ്പോൾ ഞാൻ എങ്ങിനെ ആ സമരത്തിന്‌ പോകും ?
    കോഴിമുട്ടയിടാൻ കോഴിക്കേ കഴിയൂ, എന്നാൽ അത് നല്ലതോ ചീത്തയോ എന്ന് പറയാൻ എല്ലാവർക്കും അവകാശമുണ്ട്...കോഴിമുട്ട ചീത്തയാണെന്ന് പറഞ്ഞാൽ , "എന്നാൽ നീയൊരു നല്ല കോഴിമുട്ടയിട്ടു കാണിച്ചുതാ...." എന്ന് പറയുന്നത് പോലെ യുക്തിരഹിതമാണ്

    ReplyDelete