Sunday, 26 October 2014

"ഉറങ്ങണം"

ഒരു വോട്ട് കൊടുത്തുകളയാം...
എന്നാലും നാട്ടിലിറങ്ങിയെന്റെ ഉറക്കം കളയേണ്ടല്ലോ

Wednesday, 22 October 2014

"പുഞ്ചിരിക്കുന്ന പ്രേക്ഷകൻ"

നായകനും വില്ലനും ഒരുപോലെ ആസ്വദിക്കുന്നതാണ് ജീവിതം...
രണ്ടുപേരെയും കണ്ടാസ്വദിക്കുന്ന പ്രേക്ഷകനാണ് ഞാൻ...

Sunday, 12 October 2014

"സാരിയും ജീൻസും"

ഓരോരുത്തരും അവരവർക്കിഷ്ട്ടമുള്ളത് ധരിക്കണം;
അമ്മക്കിഷ്ട്ടമുള്ളത് അമ്മ ധരിക്കുന്നു;
എനിക്കിഷ്ട്ടമുള്ളത് .....
മനസ്സിലായി....നിന്റേതായ ഇഷ്ട്ടങ്ങളെ ഞാൻ ബഹുമാനിക്കുന്നു,
എന്നാൽ എങ്ങിനെയാണ് നിന്റെ ഇഷ്ട്ടങ്ങൾ നിന്റെ കൂട്ടുകാരുടെയും
നിന്റെ തലമുറയുടെയും ഇഷ്ട്ടമായത് ?
അതു പിന്നെ ...അമ്മയെ പോലെ തന്നെ...
ശരിയാണ് ...ഞാൻ സമൂഹത്തിന്റെ അടിമയായത്‌ പോലെ
നീയും ആവാതിരിക്കാനാണ്
ഞാൻ നിന്റെ ഇഷ്ട്ടങ്ങളെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞത്.....
നീ  യുക്തിബോധത്തോടെ തിരഞ്ഞെടുക്കുക...
നിന്റെ ആവശ്യങ്ങൾക്കും  ഇഷ്ട്ടങ്ങൾക്കും സമ്പത്തിനും സൗകര്യത്തിനും
അനുസരിച്ച് നിന്റെ വസ്ത്രങ്ങൾ....
കൂട്ടുകാരെ വെറുതെ അനുകരിക്കാതിരിക്കുക....
അമ്മയൊരിക്കലും നിന്റെ ഇഷ്ട്ടങ്ങൾക്ക് എതിരല്ല....