Thursday, 2 August 2012

ചന്ദ്രശേഖരന്‍ വധം

ചന്ദ്രശേഖരന്വധം നടന്നപ്പോള് CPM ആണ് അതിനുപിന്നില്എന്ന് കേരളം മുഴുവനും ഒരു സംശയവും കൂടാതെ മനസ്സിലാക്കി. കൊലപാതകത്തിന്റെ FIR ആണ് അത്. സത്യം ഒരുപക്ഷെ വേറെ ആയിരിക്കാം....എന്നാല്ഒരു പാര്ട്ടിയെ കുറിച്ചുള്ള ജനവിധിയാണിത്‌! ദശാബ്ദങ്ങളായി കേരളരാഷ്ട്രീയത്തിലുള്ള ഒരു ദേശീയ പാര്ട്ടിയുടെ ഗതികേടാണിത്....കൊണ്ടും കൊടുത്തും വളര്ന്ന പ്രസ്ഥാനമാണ് CPM എന്നാണ് പഴയ കമ്മ്യൂണിസ്റ്റുകാര്ഊണിലും ഉറക്കത്തിലും ഇതിനു മറുപടിയായി പറയാറുള്ളത്...
സമൂഹത്തിന്റ അടിത്തട്ടിലുള്ള തൊഴിലാളി വര്ഗ്ഗത്തിന്റെ അഭിമാനം മുഷ്ടികൊണ്ടും നേടിയെടുക്കേണ്ട ഒരു കാലമുണ്ടായിരുന്നു കമ്മ്യൂണിസ്റ്റുകാര്ക്ക്...
ഇന്ന് പക്ഷെ അധികാരത്തിന്റെ Agency കള്നടത്തുന്ന വെറും തെരുവ്നീതിയാണിത്....

കാലഘട്ടത്തിന്റെ പോരാട്ടങ്ങളെ കുറിച്ച് നമ്മുടെ നഴ്സുമാര് കമ്മ്യൂണിസ്റ്റുകാര്ക്ക് ക്ലാസ്സെടുക്കട്ടെ....