Sunday, 9 November 2014

Arnab & Barkha Dutt

നിഷ്പക്ഷം എന്നൊരു പക്ഷം ഇല്ല.... അവതാരക നിഷ്പക്ഷമതി ആയിരിക്കണം എന്ന് ആരാണ് നിശ്ചയിക്കുന്നത്....? Times Now ല്‍ രാഷ്ട്രീയ നേതാക്കളെ ചോദ്യം ചോദിച്ചു കുഴയ്ക്കുന്ന അര്‍ണാബ് പലപ്പോഴും വ്യക്തമായ പക്ഷം പിടിച്ചു തന്നെയാണ് സംസാരിക്കാറ്.... കൃത്യമായ ഒരു പക്ഷം ഇല്ലാതിരിക്കുക എന്നതാണ് മോശം.... ഇവിടെ ഷാനി അവരുടെ പക്ഷം ഏതെന്നു വ്യക്തമാക്കി... അതില്‍ തെറ്റെന്ത്‌...?? ആവേശം മൂത്ത വാചക കസര്‍ത്തിനു കയ്യടിക്കുന്നവര്‍ മാത്രമാണ് ചര്‍ച്ചയുടെ സത്ത കളയുന്നത്
Reply
 · 
1
 
അവതാരകർ നിഷ്പക്ഷമായിരിക്കണം എന്നതിൽ സംശയമില്ല.'Times Now'ൽ Arnab  ചെയ്യുന്നത് ശരിയാണെന്നാണോ? നമ്മുടെ മലയാളം ചാനലിലുള്ള അവതാരകരുടെ ഗുണമൊന്നും Arnab നും NDTV - Barkha Dutt ക്കും ഉണ്ടെന്നു തോന്നിയിട്ടില്ല...പക്ഷം പിടിക്കുന്നത്‌ ആരായാലും യുക്തിപൂർവ്വമാണോ എന്നത് നോക്കാനാണ് അവതാരകർ .
Reply
 · 
 
വാര്‍ത്താ മാധ്യമങ്ങള്‍ക്കും അതിലെ അവതാരകര്‍ക്കും എല്ലാം പലപ്പോഴും കൃത്യമായ പക്ഷം പിടിക്കേണ്ടി തന്നെ വരും.... ഒരു നിലപാടും എടുക്കാതെ എങ്ങും തൊടാതെ നില്‍ക്കെണ്ടാവര്‍ ആണ് അവതാരകര്‍ എന്നാ കാഴ്ചപ്പാട് മാധ്യമ രംഗത്ത് വല്ലാതെ ഇല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.... നമ്മള്‍ തമ്മില്‍ പോലുള്ള ചര്‍ച്ചകളില്‍ ഒക്കെ അത് നടക്കുമായിരിക്കും.... പൊളിറ്റിക്കല്‍ ആയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചര്‍ച്ചക്ക് പൊതുവില്‍ ഒരു രാഷ്ട്രീയം ഉണ്ടായിരിക്കണം....

ഇതേ വിഷയത്തില്‍ തന്നെ മീഡിയ വന്‍ ചാനലില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ഡല്‍ഹി പീഡനം നടന്നത് രാത്രി പെണ്‍കുട്ടി കാമുകനൊപ്പം പോയത് കൊണ്ടാണ് എന്നാ രീതിയില്‍ യുവമോര്‍ച്ച നേതാവ് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മുഘത്ത് നോക്കി "ഞാന്‍ നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു" എന്ന് ഉറക്കെ പറഞ്ഞ അവതാരകന് വ്യക്തമായ രാഷ്ട്രീയം ഉണ്ട്..... അതങ്ങനെ ആയിരിക്കുമ്പോള്‍ തന്നെയാണ് ചര്‍ച്ചകള്‍ അര്‍ഥവാത്താവുക എന്നതാണ് എനിക്ക് തോന്നുന്നത്.
Show less
Reply
 · 
 
+Surjith Sarovaram ചാനലിന്റെ രാഷ്ട്രീയം തൊട്ട് (കക്ഷി രാഷ്ട്രീയം എന്ന അർത്ഥത്തിൽ ),തിരഞ്ഞെടുക്കുന്ന വിഷയം, ചർച്ചയിൽ പങ്കെടുക്കുന്നവർ,സദസ്യർ എന്ന് വേണ്ട അവതാരകനും രാഷ്ട്രീയമുണ്ട് .എന്നാൽ അത് ഗോപ്യമായി വെച്ച് രണ്ട് പക്ഷത്തുമുള്ള  പ്രേക്ഷകർക്ക്‌ എതിർ പക്ഷത്തോട് ചോദിക്കാൻ തോന്നുന്ന ചോദ്യങ്ങൾ അവർക്ക് വേണ്ടി സംസ്കാരഭദ്രതയോടെ ചോദിക്കാൻ കഴിവുള്ള അവതാരകരുണ്ട് പല മലയാള ചാനലുകളിലും, പ്രത്യേകിച്ച് രാഷ്ട്രീയ ചർച്ചകളിൽ...പലപ്പോഴും നമ്മൾ ആ ചർച്ചകളിൽ പങ്കെടുത്തു എന്ന് തോന്നിപ്പിക്കാറുണ്ട് ...(ആർക്കും ഒരു ആശയവും മര്യാദക്ക് അവതരിപ്പിക്കാൻ കഴിയാത്ത ഒരു മോശം പ്രോഗ്രാം ആണ് "നമ്മൾ തമ്മിൽ ". വിഷയത്തിന്റെ സവിശേഷത മാത്രമാണ് അതിന്റെ കൈമുതൽ )
വിലകുറഞ്ഞ പക്ഷപാതവും അതിലുപരി ചർച്ചക്ക് വിളിച്ച് വരുത്തിയവരോട് അല്പം മാന്യതപോലും കാണിക്കാത്ത സംസാര രീതിയും കൈമുതലായുള്ള Arnab, Barkha Dutt തുടങ്ങിയവർ തെളിക്കേണ്ടതല്ല മാധ്യമ സംസ്കാരം; പ്രത്യേകിച്ച് അത് ഭംഗിയായി നടത്താൻ കഴിവുള്ളവർ നമുക്കിടയിൽ ഉണ്ടായിരിക്കുമ്പോൾ...
പിന്നെ Media One ചാനൽ അവതാരകൻ "ഞാൻ നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു " എന്ന് പറഞ്ഞത് അർത്ഥവത്തും സാന്ദർഭികവുമായതു അദ്ധേഹത്തിന്റെ രാഷ്ട്രീയ വ്യക്തത കൊണ്ടല്ല മറിച്ച് അദ്ദേഹത്തിന്റെ വൈകാരികമായ പ്രതികരണം യുക്തിപരമായി ശരിയായിരുന്നു എന്നതാണ്.... അവതാരകർ യുക്തിയുടെ പക്ഷമായിരിക്കണം എന്നാണെനിക്കുപറയാനുള്ളത് 
Show less

No comments:

Post a Comment