Wednesday, 17 September 2014

"സ്വാതന്ത്ര്യം "

ഞാൻ ഉള്ളിൽ ജനിച്ചു
ഉള്ളിൽ തന്നെ ജീവിക്കുന്നു
എന്റെ പുറംതോടിൽ വർണ്ണതൂവലുകൾ
ഒട്ടിച്ചു വെച്ചത് നിങ്ങളാണ് ,
എന്നിട്ടതിനെ പ്രശംസിച്ചതും
പിന്നെ പരിഹസിച്ചതും നിങ്ങൾ തന്നെ ...
ഇനിയാ തൂവലുകൾ ഓരോന്നോരോന്നായി
നിങ്ങൾ പറിച്ചുകളയുമെന്നറിയാം!
എനിക്കെന്തു ചേദം....
ഞാൻ ഉള്ളിൽ തന്നെ പറന്നു നടക്കും

No comments:

Post a Comment